Business
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും പതിഞ്ഞ നേട്ടത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഇന്നലെ തുടക്കത്തിലെ നഷ്ടങ്ങൾക്കുശേഷമാണ് സൂചികകൾ ചെറിയ ലാഭത്തിലേക്കു തിരിച്ചെത്തിയത്. വിദേശ നിക്ഷേപത്തിന്റെ വരവ്, ഐടി ഓഹരികളിലുണ്ടായ ഉണർവ്് എ്ന്നിവയാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്.
ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ബിഎസ്ഇ സെൻസെക്സ് 63.57 പോയിന്റ് (0.08%) ഉയർന്ന് 82,634.48ലും എൻഎസ്ഇ നിഫ്റ്റി 16.25 പോയിന്റ് (0.06%) നേട്ടത്തിൽ 25212.05ലുമെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനം 460.3 ലക്ഷം കോടി രൂപയിൽനിന്ന് 461 ലക്ഷം കോടിയാായി ഉയർന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.10 ശതമാനവും സ്മോൾകാപ് സൂചിക 0.28 ശതമാനവും നേട്ടത്തിലെത്തി.
സമ്മിശ്രമായിരുന്നു സൂചികകളുടെ ഇന്നത്തെ പ്രകടനം. ഹെൽത്ത്കെയർ ഇൻഡെക്സ് (0.34), ഫാർമ (0.32), മെറ്റൽ (0.54), ഫിനാൻഷ്യൽ സർവീസസ് (0.05) സൂചികകൾ മാത്രമാണ് നെഗറ്റീവിലേക്ക് പോയതെങ്കിലും മറ്റുള്ളവയുടെ മുന്നോട്ടു പോക്ക് പതിഞ്ഞ വേഗത്തിലായിരുന്നു. പൊതുമേഖല ബാങ്കിംഗ് സൂചിക 1.81 ശതമാനം ഉയർന്നു. മീഡിയ (1.31), ഐടി (0.63), റിയാലിറ്റി (0.50) സൂചികകളും ഉയർന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, എസ്ബിഐ, ടെക് മഹീന്ദ്ര, നെസ്ലെ എന്നിവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയവയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളത്.
ശ്രീറാം ഫിനാൻസ്, എറ്റേണൽ, സണ്‍ ഫാർമ, ടാറ്റ സ്റ്റീൽ, സിപ്ല എന്നിവയുടെ ഓഹരികളാണ് നഷ്ടം നേരിട്ടവയിൽ ആദ്യ അഞ്ചു സ്ഥാനത്ത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൊവ്വാഴ്ച 120.47 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്സ്ചേഞ്ച് കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ വിപണിയിലിടെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വോളാറ്റിലിറ്റി (ഇന്ത്യ വിക്സ്) സൂചിക രണ്ടു ശതമാനം താഴ്ന്ന് 11.25 ലെത്തിയത് സൂചികകളുടെ ലാഭത്തിലേക്കുള്ള തിരിച്ചുവരവിനു കാരണമായി. വിക്സ് സൂചികയുടെ ഇടിവ് നിക്ഷേപകരുടെ ഭയം കുറയുന്നതിനെയും കൂടുതൽ സ്ഥിരതയുള്ള വിപണി സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നു.
സമീപകാലത്തുണ്ടായ ഇടിവുകൾക്കുശേഷം ഐടി ഓഹരികളുടെ വാങ്ങലിൽ നിക്ഷേപർ ഏർപ്പെട്ടതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക ഒരു ശതമാനം വരെ ഉയർന്നു.
Business
കോഴിക്കോട്: ഏറ്റവുമധികം കൊമേഴ്സ് പ്രഫഷണലുകളെ സമ്മാനിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് -ഐഐസി ലക്ഷ്യ ജൈത്രയാത്ര തുടരുന്നു. ഏറ്റവും വേഗത്തില്‍ ജോലി സ്വന്തമാക്കാന്‍ ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ചോദ്യത്തിനുത്തരമാണ് ലക്ഷ്യയിലെ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍.
വെറുമൊരു ഡിഗ്രി കോഴ്സ് എന്നതിനപ്പുറം പഠന ശേഷം ഡിഗ്രി ക്വാളിഫിക്കേഷന്‍ കൂടാതെ കൊമേഴ്സ് പ്രഫഷണലായി ജോലിയില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് കോഴ്സ് തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്നത്. ബികോം- എസിസിഎ, ബികോം -സിഎംഎ യുഎസ്എ, എംബിഎ-എസിസിഎ, ബിവോക് -എസിസിഎ തുടങ്ങിയ ഇന്റഗ്രേറ്റഡ് കോഴ്സുകളാണ് ഐസിസി ലക്ഷ്യ നല്‍കുന്നത്.
ഈ കോഴ്സുകളില്‍ സ്കില്‍ ഡെവലപ്മെന്റിനു പ്രാധാന്യം നല്‍കിയുള്ള അക്കൗണ്ടിംഗ് റിലേറ്റഡ് പ്രഫഷണല്‍ ഡിഗ്രിയാണ് ബിവോക്- എസിസിഎ. ജോലി അധിഷ്ഠിത കരിക്കുലവും എന്‍എസ്ഡിസി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും കൂടാതെ നാക് എ പ്ലസ് പ്ലസ് ഗ്രേഡഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് 180 ക്രെഡിറ്റ് പോയിന്റുകളോടു കൂടി കോഴ്സ് പൂര്‍ത്തിയാക്കാനുള്ള അവസരവുമുണ്ട്.
മൂന്നു വര്‍ഷം കൊണ്ട് നേടുന്ന ഡിഗ്രിയും പ്രഫഷണല്‍ ക്വാളിഫിക്കേഷനും വിദേശത്തുള്ള മുന്‍നിര കമ്പിനികളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. ഇനി ബിവോക് -എസിസിഎ ഇന്റഗ്രേറ്റഡ് ആയി പഠിക്കുമ്പോള്‍ എസിസിഎ കരിക്കുലത്തിലെ 13 പേപ്പറുകളില്‍ നാലു പേപ്പറുകള്‍ മാത്രം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ത്തിയാക്കിയാല്‍ മതി. ബാക്കി ഒന്‍പത് പേപ്പറുകള്‍ എഴുതാതെ തന്നെ എസിസിഎ അഫിലിയേഷന് ലഭ്യമാകും.
പഠിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ പ്രായവും മറ്റു ഘടകങ്ങളും തടസമല്ല. ബേസിക് പ്ലസ്ടു ക്വാളിഫിക്കേഷന്‍ ഉള്ള ആര്‍ക്കും പ്രായഭേദമെന്യേ ലക്ഷ്യയിലെ കോഴ്സുകളില്‍ ജോയിന്‍ ചെയ്യാം. പഠനശേഷം ഇന്റര്‍നാഷണല്‍ കന്പിനികളില് ജോലി നേടാനായി പ്രത്യേക പ്ലേസ്മെന്റ് പോര്‍ട്ടലുകളും മുന്‍നിര കോര്‍പറേറ്റ് റിക്രൂട്ടര്‍മാര്‍ വഴി മികച്ച ജോലി അവസരങ്ങളും ഐഐസി ലക്ഷ്യ നല്കുന്നു.
കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി- വൈറ്റില, ഇടപ്പള്ളി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ഏഴു കാമ്പസുകളാണ് ഐഐസി ലക്ഷ്യക്കുള്ളത്. കൂടാതെ കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലും യുഎഇയിലും ഐഐസി ലക്ഷ്യ പ്രവര്‍ത്തിച്ചുവരുന്നു.